യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം 22ന്

കോട്ടയം: ഫെബ്രുവരി 11ന് കോട്ടയം തിരുനക്കര മൈതാനത്ത് യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സംഗമത്തിന് മുന്നോടിയായി 22 ന് 4:30 ന് കോട്ടയം ഡിസിസി ഓഫീസിൽ യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം ചേരും.

Advertisements

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാണിസി കാപ്പൻ എംഎൽഎ, മുൻമന്ത്രി കെ സി ജോസഫ്, മുൻ എംപി ജോയി എബ്രഹാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നഷ്ണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റ്റി. ജോസഫ് , ആർഎസ്പി ജില്ലാ സെക്രട്ടറി ടി സി അരുൺ, ഡി സി കെ ജില്ലാ പ്രസിഡന്റ് നീണ്ടൂർ പ്രകാശ്, കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി, ജെഎസ്എസ് ജില്ലാ സെക്രട്ടറി മദൻലാൽ, സിഎംപി ജില്ലാ സെക്രട്ടറി തമ്പി ചന്ദ്രൻ ,

യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസും, ജില്ലാ സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.

Hot Topics

Related Articles