കൊല്ലം : എഐഎസ്എഫ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി പി സി വിഷ്ണുനാഥ് എം എൽ എ . പാർട്ടിയോട് ആലോചിച്ച ശേഷമാണ് എഐഎസ്എഫ് പരിപാടിയിൽ താൻ പങ്കെടുത്തതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നില്ലെന്നും ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറിലാണ് താൻ പങ്കെടുത്തതെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.
ഇക്കാര്യത്തിൽ കെ.വി
തോമസ് പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്നും എല്ലാ ദിവസവും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാനാണ് അദ്ദേഹം ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി .കെ വി തോമസ് സി.പി.എം സെമിനാറിൽ പോയത് മാത്രമല്ല കോൺഗ്രസ് നയത്തിന് വിരുദ്ധമായി സംസാരിച്ചു എന്നതാണ് ഗുരുതരമായ പ്രശ്നം. ഈ വിഷയം കേന്ദ്ര അച്ചടക്ക സമിതി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.