കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത നരേന്ദ്രമോദി സർക്കാരിൻ്റെ പകപോക്കൽരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5:30ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്നും ഗാന്ധി സ്ക്വയറിലേയ്ക്ക് പ്രകടനമായി എത്തി പ്രതിഷേധകൂട്ടായിമ സംഘടിപ്പിക്കും.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും.യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: കെ. ഫ്രാൻസിസ് ജോർജ്, യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
Advertisements