യുഡിഎഫ് നടത്തുന്ന മലയോര സമരപ്രചരണ യാത്രയ്ക്ക് ഫെബ്രുവരി 4ന് കോട്ടയത്ത് വരവേൽപ്പ്

കോട്ടയം: മലയോര ജനതയുടെ അതിജീവന പോരാട്ടത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ നേത്യത്വത്തിൽ യുഡിഎഫ് സംസ്ഥാന കമ്മറ്റി നടത്തുന്ന മലയോര സമരപ്രചരണ യാത്രയ്ക്ക് ഫെബ്രുവരി നാല് (ചൊവ്വ) കോട്ടയം ജില്ലയിൽ ആവേശോജ്വല വരവേൽപ്പ് നൽകും. ജില്ലയുടെ കിഴക്കൻ മേഖലയായ മുണ്ടക്കയത്ത് നാലിന് രാവിലെ 10 മണിക്ക് എത്തുന്ന യാത്രയെ ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.

Advertisements

ജില്ലയിൽ നിന്നുള്ള എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, ഫ്രാൻസീസ് ജോർജ്, ജില്ലയിൽ നിന്നുള്ള എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ, നേതാക്കളായ കെ.സി.ജോസഫ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കൻ, പി.എ സലീം, ജോസി സെബാസ്റ്റ്യൻ, ഇ.ജെ.ആഗസ്‌തി, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് ‘അസീസ് ബഡായി, കെ.പി.സി.സി ഭാരവാഹികൾ, ഘടകകക്ഷി ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവരുടെ നേത്യത്വത്തിൽ സ്വീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുണ്ടക്കയം ബസ്സ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. സ്വീകരണ സമ്മേളനം വലിയ വിജയമാക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.