വൈക്കം: സംസ്ഥാന ബജറ്റ് ജനജീവിതം ദുരിതപൂർണമാക്കുന്നതാണെന്ന് ആരോപിച്ച് വെച്ചൂർ യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണിയുടെ അധ്യക്ഷതയിൽ വെച്ചൂർ ബണ്ട്‌റോഡ് ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ സമരം യുഡിഎഫ് വെച്ചൂർ മണ്ഡലം കമ്മറ്റി ചെയർമാൻ പി.എൻ ശിവൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരായ സോജി ജോർജ് , പി.കെ. മണിലാൽ, ബ്ലോക്ക്പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ , പി.വിജയന്തൻ ,ഷാജിമുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ആൻസിതങ്കച്ചൻ , സ്വപ്ന മനോജ്, ബിന്ദുരാജു , പി.ജി ഷാജി, എം. രഘു , ജോസഫ് വടക്കേടത്ത്, ടി.ഒ വർഗീസ്, സി.ഡി ജോസ് , ശശി മറ്റം തുടങ്ങിയവർ പ്രസംഗിച്ചു.