തിരുവനന്തപുരം : യുഡിഎഫ് സെക്രട്ടറിയായി സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണിനെ നിയോഗിച്ചു. യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തിലാണു സി.പി.ജോണിനെ മുന്നണി സെക്രട്ടറിയാക്കിയത്.
രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ യുഡിഎഫിന്റെ കരുത്തായി സി.പി.ജോണ്‍ എല്ലാക്കാലവും മുന്നണിക്കൊപ്പം നിന്നെങ്കിലും അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയില്ലെന്ന പരാതി പലരും ഉന്നയിച്ചു. ഈ പരാതികൂടി കണക്കിലെടുത്താണു സി.പി ജോണിനു പുതിയ ചുമതല നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുൻ വൈസ് ചെയര്‍മാനാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണു യുഡിഎഫ് ചെയര്മാൻ. കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനാണു കണ്‍വീനര്‍.