യു ഡി എഫിനെ പിന്തുണയ്ക്കാൻ വെല്‍ഫയര്‍ പാര്‍ട്ടി : നിലമ്പൂരിൽ തിരഞെടുപ്പ് പോരാട്ടം കടുക്കുന്നു

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി നിലമ്ബൂരില്‍ യു ഡി എഫിനെ പിന്തുണക്കും. യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കണമെന്ന വ്യവസ്ഥയിലാണ് വെല്‍ഫെയർ പാർട്ടിയുടെ പിന്തുണയെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്ലാമിക്കുണ്ടായിരുന്നത്.

Advertisements

ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിയോജിപ്പാണ് വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണയ്ക്കുന്നതിന് കാരണം. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ ശക്തിയുക്തം എതിർക്കുന്ന മുന്നണിയാണ് എല്‍ ഡി എഫും സി പി ഐ എമ്മും. 2019 മുതല്‍ യു ഡി എഫുമായി സഹകരിക്കുന്നുണ്ടെന്ന് വെല്‍ഫെയർ പാർട്ടി നേരത്തേ പറഞ്ഞിട്ടുണ്ട്. ഈ സഹകരണത്തിനെതിരെ നേരത്തേ കേരള മുസ്ലിംകളിലെ പ്രബല സംഘടനയായ സമസ്തയടക്കം രംഗത്തുവന്നിരുന്നു.

Hot Topics

Related Articles