ഇടുക്കി: ഉടുമ്പഞ്ചോലയിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട.ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഉടുമ്പൻ ചോല താലൂക്കിൽ ചതുരംഗപാറ ഭാഗത്ത് നാലര കിലോ ഗ്രാം കഞ്ചാവ് വിൽപ്പനക്കായി കൊണ്ടുവന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഉടുമ്പൻ ചോല ചതുരംഗപാറ ആടുകിടന്താൻ
ഉടുമ്പൻ ചോല പഞ്ചായത്ത് കാർത്തിക് (19 ) തമിഴ്നാട് സംസ്ഥാനത്ത് തേനി ഉത്തമ പാളയം മല്ലിംഗപുരം പണ്ണെ പുരം നോർത്ത് സ്ട്രീറ്റ് 28/1/14 ൽ നിതീസ്‌കുമാർ (21) തമിഴ്നാട് തേനി കാമാച്ചി കുപ്പിനായകൻ പട്ടി അമ്പുസ്വാമി നഗറിൽ താമസം ഗോകുൽ പാണ്ഡി സുരേഷ് ( 22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാട് അതിർത്ഥിയിലെ ഊട് വഴി ഗഞ്ചാവ് കടത്തുന്നവരാണ് ഇവർ. തമിഴ്നാട്ടിൽ അടിപിടി, മോഷണം, ഗഞ്ചാവ് വിൽപന മുതലായ കേസുകളിൽ ഇവർ പ്രതികളാണ്. പ്രതികളെ റിമാൻ്റ് ചെയ്തു. റെയ്ഡിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ മാരായ കെ.എം അഷ്റഫ്, ദിലീപ് എൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി. എം. പ്രശാന്ത് വി, യദുവംശ രാജ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, ഡ്രൈവർ നിധിൻ ജോണി എന്നിവർ പങ്കെടുത്തു.