വിദ്യാർഥികൾ വഞ്ചിതരാകരുത്; എംഫിൽ അംഗീകൃത ബിരുദമല്ല; സർക്കുലർ പുറത്തിറക്കി യുജിസി

ന്യൂഡല്‍ഹി: എംഫില്‍ കോഴ്‌സിന് അഡ്മിഷൻ വിളിച്ചുകൊണ്ടുള്ള സര്‍വ്വകലാശാല വാര്‍ത്തകളിലൂടെ തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി യുജിസി.

Advertisements

എംഫില്‍ കോഴ്‌സ് യുജിസി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ മിക്ക സര്‍വകലാശാലകളും എംഫില്‍ കോഴ്‌സുകളില്‍ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യുജിസി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍വ്വകലാശാലകളില്‍ നല്‍കുന്ന എംഫില്‍ ബിരുദ കോഴ്‌സുകള്‍ക്ക് നിയമ സാധുത ഇല്ലെന്ന് യുജിസി പ്രഖ്യാപിച്ചിരുന്നു. എംഫില്‍ പ്രോഗ്രാമുകള്‍ ഇനി നടത്തേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദ്ദേശം കൈമാറി. എന്നാല്‍ മിക്ക സര്‍വ്വകലാശാലകളും അഡ്മിഷന് ക്ഷണിച്ച്‌ നോട്ടിഫിക്കേഷൻ നല്‍കിയതോടെയാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2023-24 അദ്ധ്യായന വര്‍ഷത്തേക്കുള്ള എംഫില്‍ പ്രോഗ്രാം പ്രവേശനം നിര്‍ത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നാണ് യുജിസി സര്‍വ്വകലാശാലകളെ അറിയിച്ചിരിക്കുന്നത്. എംഫില്‍ ബിരുദം അംഗീകൃതമല്ലെന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യുജിസിയുടെ 2022 റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. അഡ്മിഷൻ നിര്‍ത്താൻ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Hot Topics

Related Articles