പരീക്ഷ ക്രമക്കേട് : യു.ജി.സി നെറ്റ്, സി.എസ്.ഐ. പരീക്ഷ തീയതി പ്രഖ്യാപിച്ചു 

ന്യൂഡല്‍ഹി : പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ യു.ജി.സി നെറ്റ്, സി.എസ്.ഐ.ആർ നെറ്റ് പരീക്ഷാ നടത്താനുള്ള തീയതികളായി. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബർ നാല് വരെ യു.ജി.സി നെറ്റ് പരീക്ഷകള്‍ നടക്കും. സി.എസ്.ഐ.ആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.

Advertisements

Hot Topics

Related Articles