ന്യൂഡൽഹി: ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അശ്വാസമായി കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള രക്ഷാ ദൗത്യത്തിന് തുടക്കം കുറിച്ച് ഇന്ത്യ.
18,000 പേരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. പ്രാഥമികമായി ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കും.
യാത്രാ ചെലവ് സർക്കാർ ഏറ്റെടുക്കും. നിലവിൽ യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ത്യക്കാർ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് ആളുകളെ റോഡ് മാർഗം അയൽ രാജ്യങ്ങളിൽ എത്തിക്കും. ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങളിൽ എത്തിച്ച ശേഷം റൊമേനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലെ വിമാനവത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ ഭാഗമായി റൊമേനിയയിൽ ക്യാമ്ബ് ആരംഭിച്ചു. രക്ഷാ ദൗത്യത്തിനായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സംഘം റൊമേനിയയിൽ എത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നാണ് നിർദേശം. വാഹനത്തിൽ ഇന്ത്യൻ പതാക കെട്ടണം. അവശ്യ ചെലവിന് യുഎസ് ഡോളർ കയ്യിൽ കരുതണം. ക്രമറ്റോസ്‌ക്, കർകീവ്, ലിവിവ്, കീവ്,ഒഡേസ,ഇവാനോ എന്നിവിടങ്ങളിലാണ് നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുള്ളത്.