മോസ്‌കോ: യുക്രെയിനിൽ അതിക്രമിച്ചു കയറി, ഒരു രാജ്യത്തെ മുഴുവൻ തകർത്ത് തരിപ്പണമാക്കിയ റഷ്യ കേഴ്‌സൺ പിടിച്ചെടുത്തു. റഷ്യ- യുക്രൈൻ രണ്ടാം വട്ട ചർച്ച ബെലറൂസ് – പോളണ്ട് അതിർത്തിയിലെ ബ്രെസ്റ്റിൽ ആരംഭിച്ചു. അതിനിടെ നീപർ നദീതീരത്തെ പ്രധാന നഗരമായ കേഴ്സൺ റഷ്യ പിടിച്ചെടുത്തു. ഇതോടെ കരിങ്കടലിൽ നിന്ന് കീവിലേക്കുള്ള പാത റഷ്യയുടെ അധീനതയിലായി.
അതേസമയം ആണവ യുദ്ധത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ആണവ യുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ലാവ്റോവ് പറഞ്ഞു. മൂന്നാംലോക മഹായുദ്ധം ഉണ്ടായാൽ അത് ആണവയുദ്ധമായിരിക്കുമെന്ന കാര്യം തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ചർച്ചയ്ക്കു തയാറാണ്. ഉപാധികൾ യുക്രെയിന് മുന്നിലുണ്ട്. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. യുക്രൈന് സൈനിക പരിശീലനം നൽകുന്നത് പാശ്ചാത്യരെന്നും സെർജി ലാവ്റോവ് കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച ആണവായുധങ്ങൾ സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ സേനാ കമാൻഡുകൾക്കു നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ റഷ്യ ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.