യുക്രെയിനെതിരായ സൈനിക നടപടി : അനുമതി നൽകി പുടിൻ ; റഷ്യൻ സൈന്യം ഡോണ്‍ബാസിലേക്

കീവ് : അമേരിക്കയുടെ അടക്കം മുന്നറിയിപ്പ് തള്ളി യുദ്ധ സജ്ജമായി റഷ്യ. സൈനിക നീക്കം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നിർദേശം നൽകിയിട്ടും നടപടി തുടരുകയാണ് സൈന്യം. യുക്രൈനെതിരായ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പാർലമെന്റ് അനുമതി നല്‍കിയതോടെയാണ് യുദ്ധ സജ്ജമായ സാഹചര്യം ഒരുങ്ങുന്നത്. അനുമതി ലഭിച്ചതോടെ റഷ്യന്‍ സൈന്യം യുക്രൈനിലെ ഡോണ്‍ബാസിലേക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ സൈന്യത്തെ ഉപയോഗിക്കാന്‍ ഇനി പുടിന് തടസമുണ്ടാകില്ല. യുക്രൈന്‍ നിര്‍മിച്ച മിസൈലുകള്‍ റഷ്യയ്ക്ക് ഭീഷണിയാണെന്നും മിസൈലുകള്‍ ഉപയോഗിച്ച്‌ മോസ്‌കോയെ ആക്രമിക്കാന്‍ യുക്രൈന് സാധിക്കുമെന്നും വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.

Advertisements

സൈനിക നടപടിക്ക് പാര്‍ലമെന്റിന്റെ അനുമതി പുടിന് ലഭിച്ചതോടെ റഷ്യയുടെ നീക്കത്തെ ചെറുക്കാന്‍ യുക്രൈന്‍ സഹായം തേടി. അതേസമയം യുക്രൈനെ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി കൃത്യമായി സൂചനയുണ്ടെന്ന് നാറ്റോ മേധാവി അറിയിച്ചു. യുക്രൈന് ചുറ്റും റഷ്യ സൈന്യത്തെ വിന്യസിച്ചെന്നും ആക്രമണത്തിന് റഷ്യ സജ്ജമാണെന്നും നാറ്റോ വ്യക്തമാക്കി. നിലവിലെ പോലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles