യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന് റഷ്യ; വെടിനിര്‍ത്തല്‍ മുഖ്യ അജണ്ടയെന്ന് യുക്രൈന്‍; ഒഡേസ, ഡോണ്‍ബാസ്, കീവ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം ലക്ഷ്യമിട്ട് റഷ്യന്‍ നീക്കം

മോസ്‌കോ: യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന നിലപാടില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുദ്ധം നിര്‍ത്താന്‍ ഏക പോവഴി നേരിട്ടുള്ള ചര്‍ച്ചയാകുമെന്നും അതിന് താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് സെലെന്‍സ്‌കി വ്യക്തമാക്കിയത്. യുക്രൈനിനുള്ള സൈനിക സഹായം കൂട്ടണമെന്ന് നാറ്റോ രാജ്യങ്ങളോടും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. യുക്രൈന്‍ വീണാല്‍ അടുത്തത് ബാള്‍ട്ടിക് രാജ്യങ്ങളാകുമെന്നും സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കുന്നു.

Advertisements

അതേസമയം, റഷ്യ- യുക്രൈന്‍ രണ്ടാം വട്ട ചര്‍ച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിര്‍ത്തി നഗരമായ ബ്രെസ്റ്റില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്. മുന്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും ഏറെ വൈകിയാണ് ചര്‍ച്ച ആരംഭിച്ചത്. വെടിനിര്‍ത്തല്‍ മുഖ്യ അജണ്ടയെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ ഒഡേസ, ഡോണ്‍ബാസ്, കീവ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ആക്രമണത്തിന് റഷ്യ പദ്ധതിയിടുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കുടുതല്‍ ആക്രമണങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ന് മരിയോപോളും കേഴ്‌സനും റഷ്യന്‍ നിയന്ത്രണത്തിലായി. കേഴ്‌സന്‍ പിടിച്ചത് നേട്ടമായാണ് റഷ്യന്‍ വിലയിരുത്തല്‍. അതിനിടെ, ചേര്‍ണീവിലെ റഷ്യന്‍ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു.

കരിങ്കടലില്‍ നിന്നും യുക്രൈന്‍ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനില്‍ കടന്ന റഷ്യന്‍ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ് കേഴ്‌സന്‍ നഗരം പിടിച്ചെടുത്തത്. യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയിലില്ലെന്നുമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോ നേരത്തെ പ്രതികരിച്ചത്.

Hot Topics

Related Articles