കീവ്: യുക്രൈനിലെ ബിയര്‍ ബ്രൂവറികള്‍ അടച്ചുപൂട്ടുന്നു. ബീയര്‍ നിര്‍മ്മാണം താല്ക്കാലികമായി നിര്‍ത്തിവച്ച് പുതിയ നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ബ്രൂവറികളെന്നാ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ അധിനിവേശത്തെ തടയാന്‍ ഈ കമ്പനികളും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ‘വിശിഷ്ടമായ ഒരു ബോട്ടിലിംഗാണ് ഇപ്പോള്‍ നടക്കുന്നത്, തല്‍ക്കാലം ബിയര്‍ നിര്‍മ്മാണം ഇല്ല’- പ്രവാഡ ബിയര്‍ കന്പനി മേധാവി ട്വീറ്റ് ചെയ്തു. യുക്രൈനിലെ ലിവ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ നിര്‍മ്മാണ കമ്പനിയാണ് പ്രവഡ.
ഇവര്‍ ഇപ്പോള്‍ പെട്രോള്‍ ബോംബുകളാണ് നിര്‍മ്മിക്കുന്നത്. ‘പുടിന്‍ ഹുയിലോ’ എന്നാണ് ഇവര്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബോംബിന്റെ പേര്. ഹുയിലോ എന്നാല്‍ യുക്രൈന്‍ ഭാഷയിലെ മോശം പ്രയോഗമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണ പൗരന്മാര്‍ യുദ്ധ മുഖത്ത് ഇറങ്ങുമ്പോള്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം എന്ന് ബിയര്‍ കമ്പനി പറയുന്നു. ബീയറുകള്‍ക്ക് പേര് കേട്ട നാടാണ് യുക്രൈന്‍. യുക്രൈന്‍ ബിയറുകള്‍ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും പ്രിയപ്പെട്ടതാണ്.