വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ 98-ാമത് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിന് ചാരുതപകർന്ന് പൂത്താല സമർപ്പണം നടത്തി. തലയാഴം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റേയും വനിതാ സംഘത്തിൻ്റേയും കുടുംബ യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ ശാഖായോഗം ഓഫീസ് അങ്കണത്തിൽ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. വാദ്യഘോഷവും ഗരുഡൻ പയറ്റും താലപ്പൊലിക്ക് മിഴിവേകി.
ക്ഷേത്രാങ്കണത്തിൽ താലപ്പൊലിയെത്തിയതോടെ വാദ്യഘോഷംപാരമ്യത്തിലെത്തി. വാദ്യഘോഷത്തിൻ്റെ പെരുക്കത്തിനൊപ്പം ഗരുഡൻമാരും ചുവട് വച്ചതോടെ ഭക്തരും ആത്മഹർഷത്തിലായി.ഏഴിന് താലപ്പൊലി ക്ഷേത്ര സങ്കേതത്തിലെത്തി താല സമർപ്പണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലയാഴം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് ടി.എസ്.സജീവ്,സെക്രട്ടറി പ്രീജു കെ.ശശി, കുടുംബയൂണിറ്റ് കൺവീനർമാരായ തങ്കമണി,ജയമ്മ,ശാരി, യൂണിയൻ കമ്മറ്റി അംഗം കെ.എസ്. സിദ്ധാർഥൻ , ശാഖായോഗം കമ്മറ്റി അംഗങ്ങളായ രാജേഷ് രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.