“ഉല്ലാസപ്പറവകൾ”…പാറിപ്പറന്നു മുനിസിപ്പൽ പാർക്കിൽ ഒരു ദിനം

   കോട്ടയം :  സമഗ്ര ശിക്ഷ  കേരളം, ബി ആർ സി  കോട്ടയം ഈസ്റ്റിന്റെ പ്രവർത്തന പന്ഥാവിൽ ഒരു പുതുനാമ്പു കൂടി…. കോട്ടയം മുനിസിപ്പൽ പാർക്കിൽ പാറിപ്പറന്നു നടക്കാൻ ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും ഒരു ദിനം.  കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  ബിൻസി സെബാസ്റ്റ്യൻ, മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ  ഗോപകുമാർ, വിദ്യാഭ്യാസ- സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ശങ്കരൻ, വാർഡ് കൗൺസിലർ  ജയമോൾ എന്നിവരിലൂടെ സാധിച്ചു കിട്ടിയ ഈ സൗജന്യ പ്രവേശനം രക്ഷിതാക്കളും കുട്ടികളും ആവോളം ആസ്വദിച്ചു. ബിആർസിയുടെ കീഴിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ 45 കുട്ടികളും അവരുടെ  രക്ഷകർത്താക്കളും ബിആർസി പ്രവർത്തകരും അടങ്ങുന്ന ഒരു സംഘം പാർക്കിൽ എത്തി അക്ഷരാർത്ഥത്തിൽ തങ്ങളുടെ മക്കൾ ഉല്ലാസപ്പറവകളായി പാറിപറക്കുന്ന അസുലഭ നിമിഷങ്ങൾക്കു സാക്ഷികളായി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.