തിരുവനന്തപുരം : തൃക്കാക്കര എംഎൽഎ ആയി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിൽ ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.
ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്.
Advertisements
പി ടി തോമസിന്റെ ഓർമ്മകളുമായാണ് സത്യ പ്രതിജ്ഞയ്ക്ക് പോകുന്നത് എന്നും വോട്ടർമാർക്ക് നൽകിയ വാക്ക് കൃത്യമായി പാലിക്കുമെന്നും ഉമാ തോമസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല, എം എം ഹസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.