ന്യൂഡൽഹി :/ഉമേഷ് പാൽ വധക്കേസിൽ പൊലീസ് പിടിയിലായ യു.പിയിലെ കൊടുംക്രിമിനലും സമാജ്വാദി പാർട്ടി എം,പിയുമായിരുന്ന അതിഖ് അഹമ്മദ് വെടിയേറ്റു മരിച്ചു. അതിഖിന്റെ സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രയാഗ്രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു സംഭവം. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇവർക്ക് നേരെ വെടിവയ്പുണ്ടായത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലക്കേസിൽ ജയിലിലായ മുൻ എം.പി കൂടിയായ അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദും കൂട്ടാളി ഗുലാമും വ്യാഴാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉൻമൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനൽകിയിരുന്നു, ഇതിന് പിന്നാലെയാണ് .യു,പി പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ അസദ് കൊല്ലപ്പെട്ടത്.
തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു. നൂറോളം ക്രിമിനൽ കേസുകളിൽ അതിഖ് പ്രതിയാണ്. 2005ൽ അന്നത്തെ ബി.എസ്.പി എം.എൽ.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷയായ ഉമേഷ്പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്.