‘ഭർത്താവിന്റെ ഔദാര്യം’, : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉമ തോമസ് : ഉമയ്ക്ക് എതിരെ സൈബർ മാങ്കൂട്ടം

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രംഗത്തെത്തിയ ഉമാ തോമസ് എംഎല്‍എയെ വളഞ്ഞിട്ടാക്രമിച്ച്‌ സൈബർ കൂട്ടം. വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും കേട്ടാലറക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാല്‍ കമന്റ് ബോക്സും പോസ്റ്റും നിറയുകയാണ്.ഇതിനകം തന്നെ ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.

Advertisements

‘ഈ സ്ത്രീയൊക്കെ എംഎല്‍എ ആയത് എന്തെങ്കിലും കഴിവ് ഉണ്ടായിട്ടാണോ?’, ‘ഭർത്താവിന്റെ ഔദാര്യം’, ‘നിങ്ങള്‍ എന്ത് കോപ്പാണ് പറയുന്നത്?, രാഷ്ട്രീയത്തില്‍ താങ്കള്‍ക്ക് വിവരമില്ല’, ‘അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോളണം, കോലും നീട്ടിപ്പിടിച്ചവർക്ക് നേരെ വായ തുറക്കാൻ നില്‍ക്കരുത്’, ‘ഒരു ബഹുമാനം കൊണ്ട് പറയുകയാണ്, കൂടുതല്‍ ഒന്നും പറയിപ്പിക്കരുത്, മേലനങ്ങാതെ എംഎല്‍എ ആയതു കൊണ്ടുള്ള കുഴപ്പം ആണ്…’ ഇങ്ങനെ നീണ്ടു പോകുന്ന കമന്റുകളും തെറിയഭിഷേകങ്ങളുമാണ് ഉമാ തോമസ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴെ നിറയുന്നത്. രാഹുലിനെതിരേ പറഞ്ഞാല്‍ എംഎല്‍എ ആണെന്ന് നോക്കില്ലെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നിനുപുറകേ ഒന്നായി ആരോപണങ്ങളുയരുമ്ബോള്‍ ധാർമിക ഉത്തരവാദിത്വത്തോടെ മാറിനില്‍ക്കണമെന്നായിരുന്നു ഉമാ തോമസ് എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി പാർട്ടി ആവശ്യപ്പെടുകതന്നെ വേണം. പരിചയപ്പെട്ട ദിവസംമുതല്‍ ഇത്തരമൊരു സൂചനപോലും കിട്ടിയിരുന്നില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നെങ്കില്‍ നടപടിയെടുക്കാൻ നേരത്തേ ആവശ്യപ്പെടുമായിരുന്നെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൈബറാക്രമണം ശക്തമായത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി രംഗത്തെത്തിയ റിനി ആൻ ജോർജിനെതിരേയും രാഹുലിനെ എതിർത്ത് രംഗത്തെത്തിയ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കെതിരേയും സൈബറിടത്തില്‍ വ്യാപക ആക്രമണം നടന്നിരുന്നു.

Hot Topics

Related Articles