പുതുപ്പള്ളി : പുതുപ്പള്ളിഗ്രാമ പഞ്ചായത്ത് – പഞ്ചായത്ത് തല കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. എല്ലാവരും കൃഷി ചെയ്താൽ മാത്രമേ ഭക്ഷ്യ സുരക്ഷ എന്ന വലിയ ലക്ഷ്യം കൈവരിക്കാനാവു എന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തു പ്രസിഡന്റ്. പൊന്നമ്മ ചന്ദ്രൻ അവർകൾ ആദ്യക്ഷം വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ രമ്യകെ.എസ് സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എം.ചാണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, ശാന്തമ്മ തോമസ്, സുധൻ, ശാന്തമ്മ ഫിലിപ്പോസ്, വത്സമ്മ മണി, ജിനു എം ,പോൾ, സൂസൻ ചാണ്ടി , പ്രമോദ് കുര്യാക്കോസ് അവർകൾ എന്നിവർ ആശംസകൾ അർപ്പിച്ചു. കാർഷിക വികസന കമ്മിറ്റി അംഗം അനിൽ കുമാർ കൃതജ്ഞത അർപ്പിച്ചു.