ഉംറ തീർത്ഥാടനത്തിനെത്തിയ തൃശൂർ സ്വദേശി മദീനയിൽ നിര്യാതനായി

റിയാദ്: ഉംറ തീർത്ഥാടനത്തിനെത്തിയ തൃശൂർ സ്വദേശി മദീനയിൽ നിര്യാതനായി. അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്. ഭാര്യ, മകൾ, സഹോദരൻ എന്നിവരോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ ഇദ്ദേഹം മക്കയിൽ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. താമസ്ഥലത്ത് വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള അൽസലാം ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രാവിലെ ഇദ്ദേഹത്തിന്റെ മരണം.

Advertisements

ഭാര്യ: സബിത, മക്കൾ: ജാസ്മിൻ, തഹ്‌സിൻ, സഹോദരങ്ങൾ: ലത്തീഫ്, അലി (ലണ്ടൻ), ഖദീജ, പരേതരായ ഹൈദ്രോസ്, ഖാദർ, അബ്ദുറഹ്മാൻ, അസീസ്. മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. നിയമനടപടികൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ സഹോദര പുത്രൻ നസീഫിനൊപ്പം മദീന പ്രവാസി വെൽഫെയർ വിങ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.