റിയാദ്: പുതിയ ഉംറ സീസൺ കലണ്ടർ ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്തു നിന്നുള്ള ഉംറ തീർഥാടകർക്കും മസ്ജിദുന്നബവി സന്ദർശകർക്കും വിസയടക്കമുള്ള സൗകര്യമൊരുക്കുന്നതിെൻറ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് കലണ്ടർ പ്രഖ്യാപിച്ചത്. ജൂൺ 20 (1446 ദുൽഹജ്ജ് 14) മുതൽ ഉംറ വിസ വിതരണം ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉംറ വിസ ഇഷ്യൂ ചെയ്യുന്ന അവസാന തീയതി 1447 ശവ്വാൽ ഒന്ന് (2026 മാർച്ച് 20) ആയിരിക്കും. തീർഥാടകർക്കുള്ള സേവന പാക്കേജുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള കരാറുകൾ 1446 ദുൽഖഅ്ദ 29-ന് ആരംഭിക്കും. ഈ വർഷം ദുൽഹജ്ജ് 15-ന് (ജൂൺ 21) ഉംറ പെർമിറ്റുകൾ നൽകാൻ തുടങ്ങുമെന്നും മന്ത്രാലയം വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉംറ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി 1447 ശവ്വാൽ 15 (2026 ഏപ്രിൽ ആറ്) ആണ്. മടങ്ങാനുള്ള അവസാന തീയതി 1447 ദുൽഖഅ്ദ 15 (2026 ഏപ്രിൽ 20) ആയും നിശ്ചയിച്ചു. 1447 ശഅബാൻ ഒന്ന് മുതൽ വിദേശ ഏജൻറുമാർക്ക് യോഗ്യത നേടുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു.