യു എൻ ചർച്ചാ വേദിയിൽ പാക്കിസ്ഥാന് വൻ നാണക്കേട് : ഭീകരവാദത്തിന്റെ മറ്റൊരു ഭരണകൂട സ്പോണ്‍സറാണ് പാകിസ്താനെന്ന് പ്രസംഗത്തിൽ പരാമർശം

ജനീവ: ഐക്യരാഷ്ട്രസഭ(യുഎൻ)യുടെ ചർച്ചാവേദിയില്‍ നാണംകെട്ട് പാകിസ്താൻ. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭ ചർച്ച ചെയ്യുന്നതിനിടെയാണ് പാകിസ്താന് കടുത്ത അപമാനം നേരിടേണ്ടിവന്നത്.ഭീകരവാദികള്‍ക്ക് ഖത്തർ അഭയം നല്‍കുന്നുവെന്ന് അഭിഭാഷകനും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ യുഎൻ വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹില്ലല്‍ നൂയർ ആരോപിക്കുന്നതിനിടെയാണ് സംഭവം. ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ച ഹമാസിന്റെ രാഷ്ട്രീയകാര്യാലയം 2012 മുതല്‍ ഖത്തറിലാണ് പ്രവർത്തിക്കുന്നത്.

Advertisements

ഖത്തറിനെതിരെ നടത്തിയ ആക്രമണത്തിന് ഇസ്രയേലിനെ അപലപിച്ചതിന് യുഎൻ മേധാവിക്കെതിരെയും നൂയർ ആഞ്ഞടിച്ചു. 2011-ല്‍ പാകിസ്താനില്‍വെച്ച്‌ ഭീകരസംഘടനയായ അല്‍ ഖായിദയുടെ തലവൻ ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചപ്പോള്‍, അന്നത്തെ യുഎൻ മേധാവി ‘നീതി നടപ്പായി’ എന്ന് പറഞ്ഞിരുന്നുവെന്ന് നൂയർ ഓർമ്മിപ്പിച്ചു. ബിൻ ലാദനെയും പാകിസ്താനെയും കുറിച്ച്‌ നൂയർ പരാമർശിച്ചതില്‍ രോഷാകുലനായ പാക് പ്രതിനിധി നൂയറുടെ സംഭാഷണം തടസ്സപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഎൻ ചാർട്ടറിന്റെ തത്വങ്ങളോ പരമാധികാര അംഗരാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡതയോ ഒരു പ്രഭാഷകനും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി(യുഎൻഎച്ച്‌ആർസി) അധ്യക്ഷനോട് ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും തങ്ങള്‍ തള്ളിക്കളയുന്നുവെന്ന് പാകിസ്താൻ പ്രതിനിധി പറഞ്ഞു.പ്രസംഗം പൂർത്തിയാക്കാൻ നാല് സെക്കൻഡ് സമയം കൂടി നൂയറിന് ബാക്കിയുണ്ടെന്ന് യുഎൻഎച്ച്‌ആർസി അധ്യക്ഷൻ ഓർമ്മിപ്പിച്ചു. ഭീകരവാദത്തിന്റെ മറ്റൊരു ഭരണകൂട സ്പോണ്‍സറാണ് പാകിസ്താനെന്ന് പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് നൂയർ പറഞ്ഞു. അതോടെ പാക് പ്രതിനിധി മൗനം പൂണ്ടു.

2020-ല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയതിനെ യുഎൻ വാച്ച്‌ പരിഹസിച്ചിരുന്നു. പാകിസ്താൻ സർക്കാർ എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായിരുന്നു യുഎൻ വാച്ചിന്റെ പരിഹാസം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിലുള്ള മതനിന്ദ അസഹനീയമാണ് എന്നായിരുന്നു പാക് സർക്കാരിന്റെ പോസ്റ്റ്. ‘യുഎൻ മനുഷ്യാവകാശ കൗണ്‍സിലിലെ നിങ്ങളുടെ സാന്നിധ്യം സഹിക്കാവുന്നതേയുള്ളൂ’, എന്നായിരുന്നു യുഎൻ വാച്ച്‌ പാകിസ്താനെ പരിഹസിച്ച്‌ ട്വീറ്റ് ചെയ്തത്.

Hot Topics

Related Articles