ഉദയനാപുരം പഞ്ചായത്തും ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രവും ചേർന്ന് ജീവിതശൈലി അവബോധ സെമിനാർ നടത്തി : സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു

വൈക്കം: ഉദയനാപുരം പഞ്ചായത്ത്, ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ജീവിതശൈലി അവബോധ സെമിനാർ സംഘടിപ്പിച്ചു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രത്തിൽ നടന്ന സെമിനാറിൽ ജീവിതശൈലിയും ആഹാരവിധികളും, ആരോഗ്യകരമായ ഉറക്കം, മാനസിക ആരോഗ്യവും ജീവിത ശൈലിയും, കൗമാരക്കാരുടെ ആഹാരക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവൽക്കരണ സെമിനാറുകൾ നടത്തിയത്.സി.കെ.ആശ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു.

Advertisements

പ്രഫ.എസ്. ഗോപകുമാർ,ഡോ.റാംമനോഹർ,ഡോ.വി.എം. ഡി.നമ്പൂതിരി,ഡോ. ഡി.ജയൻഎന്നിവർ ക്ലാസ് നയിച്ചു. ഇന്ന് രാവിലെ 9.30ന് ശ്രീകൃഷ്ണ ആയുർവേദയുടെ 20-ാം വാർഷികാഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തനത് നെല്ലിനങ്ങളുടെ സംരക്ഷകൻ പദ്മശ്രീ ചെറുവയൽരാമനുമായി കർഷക സംവാദം നടക്കും. സ്വാമി.ശങ്കര അമൃതാനന്ദപുരി അമൃതനാന്ദമായി മഠം സമ്മാനദാനം നിർവഹിക്കും. ഡോ. പി.എം.എസ്. രവീന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, പ്രഫ.എം.ഹരിദാസ്, ബ്രഹ്മശ്രീമള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സുലോചനപ്രഭാകരൻ, ഡോ.വിദ്യവിജിത്ത് എന്നിവർ പ്രസംഗിക്കും. വിദ്യാർഥികൾക്കായി നടത്തുന്ന ആയുർവേദ ക്വിസ് മത്സരത്തിന് ഡോ.വി.വിജയനാഥ് നേതൃത്വം നൽകും. ധ്യാനപരിശീലത്തിന് സ്ഥപതി കൃഷ്ണകുമാർ നേതൃത്വം നൽകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.