ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ
ബോധവത്കരണ ക്ലാസ്സ്‌ നടന്നു

പത്തനംതിട്ട : റാന്നി പഴവങ്ങാടി, നാറാണംമുഴി പഞ്ചായത്തുകളിലെ കോളനികൾ കേന്ദ്രീകരിച്ച് ബോധവൽക്കരണക്ലാസ്സ്‌ നടത്തി. പനവേലിക്കുഴി വാർഡിലെ അംഗൻവാടിയിൽ വെച്ച് കോളനി നിവാസികൾക്കായി റാന്നി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വെള്ളി വൈകിട്ട് നാല് മണിക്കായിരുന്നു പരിപാടി. റാന്നി പോലീസ് ഇൻസ്‌പെക്ടർ എ എസ് വിനോദ് നേതൃത്വം നൽകി. പഴവങ്ങാടി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ നിഷ രാജീവ്‌ അധ്യക്ഷത വഹിച്ചു. സുജ സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി ജോർജ്ജ് പരിപാടി ഉത്ഘാടനം ചെയ്തു.

Advertisements

റാന്നി പോലീസ് ജനമൈത്രി ബീറ്റ് ഓഫീസർ കെ എസ് അശ്വദീഷ് വിഷയം അവതരിപ്പിച്ചു. “ആരോഗ്യ പരമായ കുടുംബം “എന്ന വിഷയത്തെ പറ്റി മാർ ക്രിസ്വസ്റ്റം പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ്‌ ഫാ. എ എസ് ബിജു ക്ലാസ്സെടുത്തു. ജയ ബൈജു, ഓമന രവി, അനിത എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ 40ഓളം കോളനി നിവാസികൾ പങ്കെടുത്തു. അനിത നന്ദി രേഖ പെടുത്തി. ശനി രാവിലെ 11ന് നാറാണംമുഴി പഞ്ചായത്തിലെ ചൊള്ളനവയൽ എസ് ടി കോളനിയിലും ബോധവൽക്കരണക്ലാസ്സ്‌ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാംസ്‌കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയുടെ അധ്യക്ഷൻ ഊരുമൂപ്പനായ പി ജി അപ്പുകുട്ടനായിരുന്നു. മലവേടർ സഭ പ്രസിഡന്റ്‌ പൊടിമോൻ വി കെ സ്വാഗതം ആശംസിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ കെ സ് അശ്വദീഷ് ഉത്ഘാടനം ചെയ്തു. “ആരോഗ്യ പരമായ കുടുംബം” എന്ന വിഷയത്തിൽ മാർ ക്രിസ്വസ്റ്റം പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ്‌ ഫാദർ എ എസ് ബിജു ക്ലാസ്സ്‌ നയിച്ചു. മദ്യനിരോധനസമിതി ജില്ലാ ട്രഷറർ വേണുകുട്ടൻ മദ്യത്തിന്റെ ഉപയോഗം മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. രാധിക ആശംസകളർപ്പിച്ചു, പരിപാടിയിൽ നിരവധി കോളനി നിവാസികൾ പങ്കെടുത്തു. കുടുംബശ്രീ പ്രസിഡന്റ്‌ സുബിത നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.