കോട്ടയം: സുപ്രഭാതം സീനിയർ റിപ്പോർട്ടറും പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റിയംഗവുമായ അന്തരിച്ച യു.എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് നിർമിച്ച വീടിൻ്റെ സമർപ്പണം നിർവഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും മന്ത്രി വി.എന്‍ വാസവനും ചേർന്ന് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. യു.എച്ച്. സിദ്ദീഖിൻ്റെ ഭാര്യ നിസ ഏറ്റുവാങ്ങി. കോട്ടയം കുമ്മനത്താണ് 25 ലക്ഷം രൂപ ചെലവില്‍ അഞ്ച് സെന്റ് സ്ഥലവും വീടും കുടുംബത്തിനായി ഒരുക്കിയത്. ഇന്നലെ രാവിലെ 11.30 ന് നടന്ന സമർപ്പണ ചടങ്ങിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങിൽ സിദ്ദിഖിന്റെ കുടുംബാംഗങ്ങളും സുപ്രഭാതം ഡയരക്ടർ സുലൈമാൻ ദാരിമി ഏലംകുളം, പി.ആർ.ഒ. സി.പി ഇഖ്ബാൽ, ബഹ് റൈൻ സുന്നി സെൻ്റർ വർക്കിങ് പ്രസിഡൻ്റ് കുഞ്ഞഹമ്മദ് ഹാജി, ഇസ്മായിൽ ഹാജി എടച്ചേരി, മസ്കറ്റ് സുന്നി സെൻ്റർ പ്രസിഡൻ്റ് അൻവർ ഹാജി, ഡി.ജി.എം വി.അസ്ലം, റസിഡൻ്റ് മാനേജർമാരായ എ ഷംസുദ്ദീൻ , ഐ.എം അബ്ദു റഹ്മാൻ,കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി , ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ , സുപ്രഭാതം വെൽഫയർ ഫോറം പ്രസിഡൻ്റ് തൗഫീഖ് തങ്ങൾ, ജനറൽ സെക്രട്ടറി, സലാം കാളമ്പാടി, ട്രഷറർ നിസാർ കൂമണ്ണ, സുപ്രഭാതം ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻ്റ് ജലീൽ അരൂക്കുറ്റി, സമസ്ത സ്റ്റേറ്റ് ഓർഗനൈസർ ഒ.എം ശരീഫ് ദാരിമി, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, പ്രസിഡന്റ് അനീഷ് കുര്യൻ, ട്രഷറർ സരിത കൃഷ്ണൻ, ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് വിനോദ് കണ്ണോളിൽ, ജമാ അത്ത് കൗൺസിൽ ജില്ല പ്രസിഡന്റ് എം.ബി അമീൻ ഷാ, തുടങ്ങിയവർ പങ്കെടുത്തു.