ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ മുതൽ പ്രാബല്യത്തിൽ; ഓൺലൈൻ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ചരിത്രം കുറിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ജനുവരി 27ന് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് ലോഞ്ച് ചെയ്യും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളിൽ നിയമപരമായ തുല്യത കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്.  

Advertisements

സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികൾക്കും ഏകീകൃത സിവിൽ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു. ഏകീകൃത സിവിൽ കോഡ് സുഗമമായി നടപ്പാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഒരു ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന പരിപാടിയിൽ ഈ പോർട്ടലിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർവഹിക്കും.   


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹം, വിവാഹമോചനം, പിന്തുടർച്ച കേസുകൾ എന്നിവ സൗകര്യപ്രദമായി രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ ജനങ്ങളെ സഹായിക്കും. ഇമെയിൽ വഴിയും എസ്എംഎസ് വഴിയും ഉപയോക്താക്കൾക്ക് തത്സമയ അപ്‌ഡേറ്റുകൾ ലഭ്യമാകും. കൂടാതെ, സുതാര്യമായ പരാതി പരിഹാര സംവിധാനം വഴി പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. 

അതേസമയം, ഏകീകൃത സിവിൽ കോ‍ഡ് നടപ്പാക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചു. ഇത് മതപരമായ രീതിയിൽ സാമൂഹിക വിഭജനത്തിന് കാരണമാകുമെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്. എന്നാൽ, സർക്കാർ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി രം​ഗത്തെത്തി. ഏകീകൃത സിവിൽ കോ‍ഡ് വിഭജന രാഷ്ട്രീയമല്ലെന്നും എല്ലാവർക്കും ഒരു ഏകീകൃത സംവിധാനവും ഏകീകൃത നിയമവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.