ഇടുക്കി രാജാക്കാട് അജ്ഞാത ജീവിയുടെ ആക്രമണം; 35 ദിവസം പ്രായമായ 1000ത്തിലേറെ കോഴികൾ ചത്തു; അഞ്ചു ലക്ഷം രൂപ നഷ്ടമെന്ന് ഫാം ഉടമ

ഇടുക്കി: ഇടുക്കി രാജാക്കാട് മമ്മട്ടികാനത്ത് അജ്ഞാത ജീവികളുടെ ആക്രമണത്തിൽ ആയിരത്തിലധികം കോഴികൾ ചത്തു. പുറക്കുന്നേൽ വീട്ടിൽ നരേന്ദ്രന്റെ ഫാമിലെ കോഴികളെയാണ് അജ്ഞാത ജീവി കൊന്നത്. 35 ദിവസം പ്രായമായ 2000 കോഴികളാണ് ഇവിടുണ്ടായിരുന്നത്. 55 രൂപ വീതം നൽകിയാണ് കുഞ്ഞുങ്ങളെ വാങ്ങിയത്. ഫാമിന്റെ മറക്കുള്ളിലൂടെ അകത്ത് കടന്നാണ് അജ്ഞാത ജീവികൾ കോഴികളെ കൊന്നത്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഫാം ഉടമ പറഞ്ഞു. കീരിയോ കാട്ടുപന്നിയോ ആക്രമിച്ചതാകാമെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. വെറ്ററിനറി ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷം ചത്ത ഏതാനും കോഴികളുടെ പോസ്റ്റ്മോർട്ടം നടത്തി.

Advertisements

Hot Topics

Related Articles