ആർപ്പുക്കര: മെക്‌സിക്കോയിൽ നടക്കുന്ന പാര ഒളിബിക്ക്‌സിൽ പങ്കെടുക്കുവാൻ കോട്ടയം ആർപ്പുക്കര സ്വദേശി ഉണ്ണി രേണു യാത്ര പുറപ്പെട്ടു.19 മുതൽ നടക്കുന്ന പാരാ ഒളിംപിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ചാണ് ഉണ്ണി ബാംഗ്‌ളൂരിൽ നിന്ന് യാത്ര തിരിച്ചത് . ഹൈജംപ് താരമാണ് ഇദ്ദേഹം.കുട്ടിക്കാലം മുതൽ സ്‌പോർട്‌സിൽ ഏറെ താല്പര്യമുണ്ടായിരുന്ന ഉണ്ണി ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.
പ്‌ളസ്ടുവിന് അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലും തുടർന്ന് ഡിഗ്രിക്ക് ചേർന്ന് പാലാ സെന്റ് തോമസ് കോളേജിലും പഠിച്ചു.ഈ സമയത്ത് ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൊയ്തു. സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ സൈനിക ഉദ്യോഗസ്ഥർ നടത്തിയ മത്സരത്തിൽ വിജയം നേടാനായത് ഉണ്ണിയെ പട്ടാള ക്യാമ്പിൽ എത്തിച്ചു. അവിടെയും ഹൈജംപിൽ മികച്ച നേട്ടം കൊയ്യാനായി. പട്ടാളത്തിലെ വിദഗ്ധ പരിശീലനവും കൂടി ആയപ്പോൾ സ്വർണ്ണ മെഡലുകൾ നിരവധിയായി കൈകളിലെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നു വർഷം മുൻപ് ഉണ്ടായ ബൈക്ക് അപകടമാണ് ഉണ്ണിയെ ദിവ്യാംഗനാക്കി മാറ്റിയത്. കൈപ്പുഴ പ്രാവട്ടം കവലയ്ക്കു സമീപം വച്ചുണ്ടായ ബൈക്കപകടമാണ് ഇതിനു കാരണം. അപകടത്തിൽ വലതുകാലിന് മൂന്ന് ഒടിവുകൾ ഉണ്ടായി. സൈനികനായി സേവനം അനുഷ്ഠിക്കുമ്പോൾ അവധിക്കു നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. തുടർന്ന് കൊച്ചി നേവൽ ബേസ് ആശുപത്രിയിലും പൂനെ മിലിട്ടറി ആശുപത്രിയിലും ചികിത്സ നടത്തി. ഇപ്പോഴും അസ്ഥികൾ ഒടിഞ്ഞ ഭാഗത്ത് കമ്പി ഇട്ടിരിക്കുകയാണ്.
എന്തായാലും ഇത്തവണ ഹൈജംപിന് മെഡൽ ചാടിപ്പിടിക്കുവാനുള്ള ആത്മവിശ്വാസത്തിലാണ് ഉണ്ണി.മെഡൽ കൊണ്ടുവരുമെന്നു തന്നെ ഉണ്ണി പറഞ്ഞു .
ആർപ്പൂക്കര അങ്ങാടി പള്ളിക്കു സമീപം തെക്കേടത്ത് വീട്ടിൽ കെ സി രേണുവിന്റെയും, ഉഷയുടെയും മൂത്ത പുത്രനാണ് ഉണ്ണി രേണു. അനുജൻ ശംഭു രേണു ടാക്‌സി ഡ്രൈവർ ആണ് തൊടുപുഴ സ്വദേശി അശ്വതി യാണ് ഭാര്യ