നടൻ വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. ഇപ്പോഴിതാ തന്റെ പ്രയത്നങ്ങൾക്ക് ഫലം കണ്ടെന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്. നടൻ വിജയ്‌യെ കണ്ടെന്നും ഒന്നിച്ചിരുന്ന് സംസാരിച്ചെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ട് അറിയിച്ചു. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്‍റെ ലൊക്കേഷനില്‍ എത്തിയത്.
“വിജയ് സാറിനെ കണ്ടു. ലൊക്കേഷനിൽ ആയതുകൊണ്ട് ഫോട്ടോയും വീഡിയോയും എടുക്കാൻ സാധിച്ചില്ല. അവര്‍ വിഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും ഉണ്ട്. സെറ്റില്‍ നിന്ന് തോളില്‍ കൈ ഇട്ടാണ് വിജയ് അണ്ണന്‍ എന്നെ കാരവാനിലേക്ക് കൊണ്ടുപോയത്. അവിടെയിരുന്ന് ഒരു പത്ത് മിനിറ്റോളം സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്താണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചു. കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്നൊക്കെ പറഞ്ഞു. അണ്ണന്‍ കുറേ നേരം എന്നോട് സംസാരിച്ചു. ഞാന്‍ ഇന്ന് ഭയങ്കര ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചുതരും”, ഉണ്ണിക്കണ്ണന്‍ പറയുന്നു. വിജയുടെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന ജന നായകനില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോട് പങ്കുവച്ചതായും ഉണ്ണി കണ്ണന്‍ പറയുന്നുണ്ട്.