മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിക്ക് ശേഷം സൂപ്പര്‍ഹീറോ ജോണറിലുള്ള മറ്റൊരു ചിത്രം കൂടി മോളിവുഡില്‍ നിന്ന് വരുന്നു. പൃഥ്വിരാജിന് പിന്നാലെ നടനായ മറ്റൊരാള്‍ കൂടി ഈ ചിത്രത്തിലൂടെ സംവിധായകനാവാന്‍ ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദനാണ് അത്. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.
പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും കഥകളിലൂടെയും കുട്ടിക്കാലം മുതല്‍ സൂപ്പര്‍ഹീറോകള്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും സ്വപ്നം കാണുന്ന ആ കുട്ടി ഇപ്പോഴും തന്നില്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ കുറിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിന്‍റെ കഥ ഉണ്ണി മുകുന്ദന്‍റേതാണ്.
വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.
തെലുങ്ക് സിനിമയില്‍ തനിക്ക് നിലവിലുള്ള തിരക്കുകള്‍ പൂര്‍ത്തിയാക്കി ഈ മലയാളം ചിത്രത്തിലേക്ക് കടക്കുമെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കുന്ന രീതിയിലാവും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്നലെ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. മിഥുന്‍ മാനുവലും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രം ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു എന്നതല്ലാതെ ചിത്രം ഉണ്ണി മുകുന്ദന്‍റെ സംവിധാന അരങ്ങേറ്റം ആയിരിക്കുമെന്ന് പക്ഷേ അണിയറക്കാര്‍ അറിയിച്ചിരുന്നില്ല.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. തന്‍റെയും ഉണ്ണി മുകുന്ദന്‍റെയും ഗോകുലം മൂവീസിന്‍റെയും ഫിലിമോഗ്രഫിയിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇതെന്നാണ് മിഥുന്‍ അറിയിച്ചിരിക്കുന്നത്. രചയിതാവ് എന്ന നിലയില്‍ താന്‍ ഏറെ ആവേശപ്പെടുന്ന പ്രോജക്റ്റ് ആണ് ഇതെന്നും മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിരുന്നു.
വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും. നായകന്‍ ഉണ്ണി ആരാണ് എന്നതും പ്രഖ്യാപിച്ചിട്ടില്ല.
മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. അതേസമയം വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ടര്‍ബോ ആണ് മിഥുന്‍ മാനുവലിന്‍റെ രചനയില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.