ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായയുടെ ആക്രമണം; 11 കാരിക്ക് ഗുരുതര പരിക്ക്; ആറാമത്തെ ചെന്നായക്കായി തെരച്ചിൽ തുടരുന്നു

ല​ഖ്നൌ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ചെ​ന്നാ​യയുടെ ആ​ക്ര​മ​ണം. ഇത്തവണ 11 വ​യസുകാ​രി​യെ​യാ​ണ് ചെ​ന്നാ​യ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​പി​യി​യെ ബഹ്‌റൈച്ചി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ല്‍ ഒ​ന്‍​പ​ത് കു​ട്ടി​ക​ള​ട​ക്കം 10 പേ​ര്‍​ക്കാ​ണ് ചെ​ന്നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യുപിയിൽ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ചെന്നായയുടെ ആക്രമണത്തിൽ ഇതുവരെ 36 പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കുട്ടിയെ ആക്രമിച്ച ചെന്നായെ പിടികൂടാനായി വനംവകുപ്പും പ്രദേശവാസികളും തെരച്ചിൽ തുടങ്ങി.

Advertisements

ചെന്നായ ശല്യം രൂക്ഷമായ ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിൽ വനംവകുപ്പും നാട്ടുകാരും ചേർന്ന് അക്രമകാരികളായ ചെന്നായ്ക്കളെ പിടികൂടാനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ചെന്നായയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതുവരെ അഞ്ച് ചെന്നായ്ക്കളെയാണ് അധികൃതർ പിടികൂടിയത്. പെൺകുട്ടിയെ ആക്രമിച്ച ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺ ചെന്നായയെ ആണ് കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജീത് പ്രതാപ് സിംഗ് വ്യക്തമാക്കി. ”ഓപ്പറേഷൻ ബേഡിയ’ എന്ന പേരിൽ ചെന്നായ്ക്കൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ആക്രമകാരികളായ ചെന്നായ്ക്കളെ ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായ  ചെന്നായകളെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.

Hot Topics

Related Articles