യുപിയിൽ പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം; ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധത്തിൽ സംഘർഷം

ദില്ലി: ഉത്തർപ്രദേശിൽ പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധത്തിൽ സംഘർഷം. പ്രയാ​ഗ്‍രാജിലെ പിഎസ്‍സി ആസ്ഥാനത്തിന് മുന്നിൽ നാലാം ദിവസം സമരം തുടരുന്ന യുവാക്കൾ പൊലീസ് ബാരിക്കേഡ് തകർത്തതാണ് സംഘ‌ർഷമായത്. സമരക്കാരുമായി പലതവണ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. 

Advertisements

സമരക്കാർക്കിടയിൽ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പൊലീസ് ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുമുതൽ നശിപ്പിച്ചതിന് 12 പേർക്കെതിരെ കേസെടുത്തു. സ്ഥലത്ത് വൻ പൊലീസ് വിന്യാസം തുടരുകയാണ്. യുപി പിഎസ്‍സി ഡിസംബറിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുന്ന റിവ്യൂ ഓഫീസർ, അസി റിവ്യൂ ഓഫീസർ തസ്തികകളിലേക്കുള്ള പ്രിലിമനറി പരീക്ഷ ഒറ്റഘട്ടമായി ഒരു ദിവസം നടത്തണമെന്നാണ് ഉദ്യോ​ഗാർത്ഥികളുടെ ആവശ്യം. സമരം ചെയ്യുന്നവർക്ക് കോൺഗ്രസ് നേതാവും ഒളിംപിക് ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ പിന്തുണ അറയിച്ചു. പൊലീസ് നടപടിയെയും ബജ്റംഗ് പൂനിയ വിമർശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.