ലഖ്നൗ: ഭർത്താവിൻ്റെ സഹോദരനൊപ്പം യുവതി ഒളിച്ചോടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ മുഹമ്മദ് ഷാക്കിർ(28) ആണ് ഭാര്യ അർഷി(25) തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്ന് പൊലീസിൽ പരാതി നൽകിയിരുന്നത്.താൻ നീട്ടി വളർത്തിയ താടി വടിക്കാൻ തയ്യാറാകാത്തതിനാലാണ് ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതെന്നായിരുന്നു ഇയാളുടെ പരാതി. തന്റെ സഹോദരൻ ക്ലീൻ ഷേവാണെന്നും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, മുഹമ്മദ് ഷാക്കിർ പരാതി നല്‍കിയതിന് പിന്നാലെ യുവതി ഭർത്താവിന്റെ അനുജനുമൊത്ത് സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഭർത്താവിനൊപ്പം ജീവിക്കാണ താത്പര്യമില്ലെന്നും ഭർത്താവിന്റെ അനുജൻ മുഹമ്മദ് സുബൈറിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും യുവതി തന്റെ വീട്ടുകാരോടും പൊലീസിനോടും പറഞ്ഞു.
മൂന്നു മാസം മുമ്ബാണ് യുവതി തന്റെ സഹോദരനൊപ്പം ഒളിച്ചോടിയതെന്നാണ് മുഹമ്മഗ് ഷാക്കിർ പരാതിയില്‍ പറഞ്ഞിരുന്നത്. തുടർന്ന് പല സ്ഥലങ്ങളിലും താൻ അന്വേഷിച്ചിട്ടും ഇരുവരെയും കണ്ടെത്താനായില്ലെന്നും യുവാവ് പരാതിയില്‍ പറയുന്നു. യുവതി തന്നെ ഉപേക്ഷിച്ച് സഹോദരനൊപ്പം പോകാനുള്ള കാരണവും മുഹമ്മദ് ഷാക്കിർ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് താടിയുണ്ടെന്നും സഹോദരൻ ക്ലീൻ ഷേവാണെന്നും ഇതാണ് ഭാര്യക്ക് തന്റെ സഹോദരനോട് പ്രണയം തോന്നാനിടയാക്കിയത് എന്നുമാണ് മുഹമ്മദ് ഷാക്കിർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്ക് താടിയുള്ളത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് മുഹമ്മദ് ഷാക്കിർ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേച്ചൊല്ലി നേരത്തേ പലതവണ ഭാര്യ ഭീഷണിമുഴക്കിയിരുന്നതായും ഇയാള്‍ വ്യക്തമാക്കി. തുടർന്നാണ് ക്ലീൻഷേവായ തന്റെ സഹോദരനായ മുഹമ്മദ് സുബൈറി(24)നൊപ്പം ഭാര്യ ഒളിച്ചോടിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഏഴുമാസം മുമ്ബാണ് പരാതിക്കാരനായ ഷാക്കിറും ഇഞ്ചോളി സ്വദേശിനിയായ അർഷിയും വിവാഹിതരായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ ഷാക്കിറിന്റെ താടിയെച്ചൊല്ലി ദമ്ബതിമാർക്കിടയില്‍ പ്രശ്‌നം ആരംഭിച്ചു. താടി ഷേവ് ചെയ്യണമെന്നും താടിയുള്ള ഭർത്താവിന്റെ രൂപം തനിക്കിഷ്ടമല്ലെന്നുമാണ് ഭാര്യ പറഞ്ഞിരുന്നത്. നിരന്തരം ഇക്കാര്യം യുവതി ആവർത്തിച്ചെങ്കിലും ഭർത്താവ് ചെവികൊണ്ടില്ല. ഇതിനിടെ, താടി വടിച്ചില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ പറഞ്ഞു.
ഭാര്യയുടെ ആവശ്യം കാര്യമാക്കാതിരുന്നതോടെയാണ് ഫെബ്രുവരി മൂന്നാം തീയതി ഭാര്യ വീട് വിട്ടുപോയതെന്നാണ് യുവാവിന്റെ ആരോപണം. തന്റെ സഹോദരനായ മുഹമ്മദ് സുബൈറിനൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്നും വീട്ടില്‍നിന്ന് ചില വസ്തുക്കള്‍ കൈക്കലാക്കിയാണ് ഇവർ മുങ്ങിയതെന്നും ഷാക്കിർ ആരോപിച്ചു. കഴിഞ്ഞ മൂന്നുമാസമായി താൻ ഇവർക്കായുള്ള അന്വേഷണത്തിലായിരുന്നു. പക്ഷേ, രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച്‌ഓഫാണ്. ഒരു സൂചനയും ലഭിച്ചില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവാവ് പറഞ്ഞു.
എന്നാല്‍, മുഹമ്മദ് ഷാക്കീർ പരാതി നല്‍കിയതിന് പിന്നാലെ തിരിച്ചെത്തിയ യുവതി ഭർത്താവിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. ഭർത്താവിന് ലൈംഗിക താത്പര്യങ്ങളില്ലെന്നാണ് യുവതി ആരോപിക്കുന്നത്. മുഹമ്മജദ് ഷാക്കീർ എപ്പോഴും പ്രാർത്ഥനയും ആത്മീയ പ്രസംഗവുമായി സമയം കളയുകയാണെന്നും എന്നാല്‍, ഭർത്താവിന്റെ അനുജൻ അങ്ങനെയല്ലെന്നും യുവതി വ്യക്തമാക്കി. അതിനാല്‍ താൻ ഇനിയുള്ള കാലം മുഹമ്മദ് സുബൈറിനൊപ്പമാകും ജീവിക്കുക എന്നാണ് യുവതിയുടെ നിലപാട്.