കുമരകം : അപ്പര്‍കുട്ടനാടിന്റെ ഭാഗമായ തിരുവാര്‍പ്പ് ഗ്രാമത്തില്‍ വ്യാപകമായി നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നു. കുമരകം- കോട്ടയം റോഡിന്റെ റോഡില്‍ മൂന്നുമൂല മുതല്‍ താഴത്തറ വരെയുള്ള പ്രദേശങ്ങളിലാണ് അനധികൃതമായി നെല്‍പ്പാടങ്ങളില്‍ മണ്ണ് നിറയ്ക്കുന്നത്. താഴത്തറയില്‍ പുതുക്കാട്ട് അന്‍പതില്‍ പാടശേഖരത്തില്‍ നടന്നു വന്ന നിലം നികത്തല്‍ കേരള കോണ്‍ഗ്രസ്സ് (എം) പ്രവര്‍ത്തകര്‍ തടഞ്ഞ് കൊടികുത്തി. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ 18-ാം വാര്‍ഡിന്റെ പ്രദേശങ്ങളാണ് മൂന്നുമൂല മുതല്‍ താഴത്തറ വരെയുള്ള ഭാഗം.10-15 വര്‍ഷത്തിനുള്ളിലായാണ് അനധികൃത നിലം നികത്തല്‍ ശക്തമായത് , കയ്യേറ്റങ്ങള്‍ നിര്‍ലോഭം നടക്കുമ്പോഴും ഗ്രാമപ്പഞ്ചായത്തും റവന്യൂ വകുപ്പും ഉറക്കം നടിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
ആക്രി സാധനങ്ങള്‍ സൂക്ഷിക്കാനായി നിര്‍മ്മിക്കുന്ന ഷെഡിന്റെ വശങ്ങളിലേയ്ക്ക് ആക്രിയായി പോലും ഉപയോഗിക്കാന്‍ കഴിയാത്ത സാധനങ്ങള്‍ നിക്ഷേപിക്കും തുടര്‍ന്ന് മാസത്തില്‍ രണ്ടോ മൂന്നോ ലോഡ് മണ്ണ് ഇറക്കും. ഇത്തരത്തില്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് കൃഷിയിടം നികത്തി എടുത്തിരിക്കുന്നത്. 2018 ലെ വെള്ളപ്പൊക്കത്തില്‍ വീടുകളിലേയ്ക്ക് ഒഴുകി എത്തിയ ഫ്രിഡ്ജ് പൊളിച്ച തെര്‍മോക്കോള്‍ പോലെയുള്ള വസ്തുക്കള്‍ ശേഖരിച്ച് ആക്രിക്കടകള്‍ക്ക് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധമായി എത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാടപ്പള്ളിക്കാട് പാടശേഖരത്തില്‍ ഉസ്മാന്‍ കവലയ്ക്ക് സമീപം കാര്‍ഷിക സാമഗ്രഹികളായ ട്രാക്ടര്‍ , ട്രില്ലര്‍ മുതലായവ സൂക്ഷിക്കാന്‍ ഒരു ഷെഡ് നിര്‍മ്മിര്‍ച്ചിരുന്നു, ഈ ഷെഡിന്റെ ചുവട് പിടിച്ചാണ് പിന്നീട് ഈ പ്രദേശങ്ങളിലും വര്‍ഷങ്ങള്‍ കൊണ്ട് നെല്‍പ്പാടങ്ങള്‍ നികത്തപ്പെട്ടത്. ഇത്തരം നികത്തലുകള്‍ ഇപ്പഴും തുടരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.