അപ്പർ കുട്ടനാട്ടിൽ ദുരിതാശ്വാസം കൂടുതൽ എത്തിക്കണം :
ഡോ. റോസമ്മ സോണി

ആർപ്പുക്കര: പ്രളയത്തിൽ ദുരിത മനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ ജനങ്ങൾക്ക് കൂടുതൽ ദുരിതാശ്വാസം എത്തിക്കുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ആവശ്യപ്പെട്ടു. ആർപ്പുക്കര പഞ്ചായത്തിലെ കരിപ്പൂത്തട്ട് ഗവണ്മെന്റ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി സന്ദർശിച്ചു.

Advertisements

ആർപ്പുക്കര പഞ്ചായത്തിലെ ഇരുപത്തിയഞ്ചു കുടുംബങ്ങൾ കരിപ്പൂത്തട്ട് ഗവണ്മെന്റ് ഹൈസ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ജില്ലാ പഞ്ചായത്ത് മെമ്പരോടൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ആർപ്പുക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുനിതാ ബിനു, ഗ്രാമ പഞ്ചായത്തംഗം അഞ്ചു മനോജ്, കേരളാ കോൺഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി മെമ്പർ അഡ്വ. ടി. വി.സോണി എന്നിവർ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി യോടൊപ്പം ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.