സാങ്കേതിക തകരാർ; ഓൺലൈൻ അപ്രക്ഷാ പ്രക്രിയയിൽ ചില മാറ്റങ്ങളുമായി യു.പി.എസ്.സി

ദില്ലി: സിവില്‍ സർവീസ് ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയയില്‍ യുപിഎസ്‌സി മാറ്റങ്ങള്‍ വരുത്തുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ (യുപിഎസ്‌സി) ഈ വർഷത്തെ സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയ്‌ക്ക് അപേക്ഷിച്ചപ്പോള്‍ സാങ്കേതിക തകരാർ ഉണ്ടായെന്ന് ഉദ്യോഗാർത്ഥികള്‍ പരാതിപ്പെട്ടതിനെ തുടർന്നാണ് ഓണ്‍ലൈൻ അപേക്ഷാ സമ്പ്രദായത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Advertisements

ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലെ ചില കോളങ്ങള്‍ എഡിറ്റ് ചെയ്യാൻ കഴിയും വിധത്തിലാക്കിയിട്ടുണ്ടെന്ന് യുപിഎസ്‍സി അറിയിച്ചു. പേര് എപ്പോഴെങ്കിലും മാറ്റിയിട്ടുണ്ടോ, ജെൻഡർ, ന്യൂനപക്ഷ വിഭാഗത്തിലേതാണോ, പത്താം ക്ലാസിലെ റോള്‍ നമ്ബർ എന്നിവയില്‍ കറക്ഷനുണ്ടെങ്കില്‍ വരുത്താം. ഫെബ്രുവരി 19 മുതല്‍ 25 വരെ കറക്ഷൻ നടത്താം. അതേസമയം പേര് (പത്താം ക്ലാസിലെ പ്രകാരം), ജനന തീയതി, പിതാവിന്‍റെ പേര്, അമ്മയുടെ പേര്, മൊബൈല്‍ നമ്പർ, ഇമെയില്‍ ഐഡി എന്നിവയുമായി ബന്ധപ്പെട്ട കോളങ്ങളില്‍ മാറ്റമൊന്നും വരുത്താൻ കഴിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്യോഗാർത്ഥിക്ക് രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പർ പ്രവർത്തന രഹിതമായാലും രജിസ്റ്റർ ചെയ്ത ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ മൊബൈല്‍ നമ്പർ മാറ്റാൻ അപേക്ഷിക്കാം. ഈ സാഹചര്യത്തില്‍, രജിസ്റ്റർ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് ഒരു ഒടിപി അയയ്‌ക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

Hot Topics

Related Articles