യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി മാർച്ച് 21 ന് പരിഗണിക്കും

കുവൈറ്റ് സിറ്റി: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം സർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി മാർച്ച് 21 ന് പരിഗണിക്കും. മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോടും, ദേശീയ മെഡിക്കൽ കമ്മീഷനോടും നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.ഭരണഘടനയുടെ ഒന്നാം അനുച്ഛേദപ്രകാരം വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവകാശമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisements

ഇന്ത്യൻ ഗവൺമെന്റിന്റെ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യിലൂടെ തങ്ങളുടെ 20,000 പരം മെഡിക്കൽ വിദ്യാർത്ഥികളെ യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ നിന്ന് ഒഴിപ്പിക്കാനുള്ള കഠിനമായ ദൗത്യം നിർവ്വഹിച്ച സാഹചര്യത്തിൽ മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം തുടരാൻ ആവശ്യമായ അടിയന്തിര നടപടിക്കു വേണ്ടിയാണ് പ്രവാസി ലീഗൽ സെൽ ഹർജി സമർപ്പിച്ചത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറഞ്ഞ വിദ്യാഭ്യാസ ഫീസ് നിരക്കുകൾ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, വിദേശത്ത് പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ കാരണമാണ് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഉക്രെയ്‌നെ തിരഞ്ഞെടുക്കുന്നുവെന്ന് ,ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്..
ഉക്രെയ്നിൽ, ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്കും ,നീറ്റ് പാസായാൽ ഏതെങ്കിലും മെഡിക്കൽ പ്രവേശന പരീക്ഷ നടത്താൻ നിർബന്ധമില്ല.

മേൽപ്പറഞ്ഞ എല്ലാ ഘടകങ്ങളും ഉക്രെയ്‌ൻ ഇന്ത്യക്കാർക്ക് സുഖപ്രദമായ ഓപ്ഷനായിരുന്നു, എന്നതും ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞിട്ടുണ്ട്, യുദ്ധത്തിൽ തകർന്ന ഉക്രെയ്‌നിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ ദുരവസ്ഥ “ഈ വിദ്യാർത്ഥികളുടെ കരിയർ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. യുദ്ധമേഖലയിലായതിന്റെ ആഘാതത്തിലൂടെ ഇതിനകം തന്നെ വിദ്യാർത്ഥികൾ കടന്നുപോയിട്ടുണ്ട്, “ജീവിക്കാനുള്ള അവകാശം”, “വിദ്യാഭ്യാസത്തിനുള്ള അവകാശം” എന്നീ ഭരണഘടന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണ മെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രവും, ദേശീയ മെഡിക്കൽ കമ്മീഷനും ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ
അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ നിർദ്ദേശം
ഹൈക്കോടതിയുടെ ഇടപെടൽ വഴി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ
പത്രക്കുറിപ്പിൽ
അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.