ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രിയും ന്യൂസീലൻഡിന്റെ മൈക്കല്‍ വീനസും ചേർന്ന സഖ്യത്തിന് സെമിയില്‍ തോല്‍വി.കന്നി ഗ്രാൻഡ്സ്ലാം കിരീടം ഉയർത്താമെന്ന യുകി ഭാംബ്രിയുടെ പ്രതീക്ഷകള്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ അസ്തമിച്ചു.
രണ്ട് മണിക്കൂർ 53 മിനിറ്റ് നീണ്ടുനിന്ന സെമി പോരാട്ടത്തില്‍ ജോ സാലിസ്ബറിയും നീല്‍ സ്കുപ്സ്കിയും ചേർന്ന ബ്രീട്ടിഷ് സഖ്യത്തോട് 7-6 (2), 6-7 (5), 4-6 എന്ന സ്കോറിന് പൊരുതി തോല്‍ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാൻസ്ലാം കരിയറിലെ ഏറ്റവുംമികച്ച നേട്ടമായിരുന്നു ഭാംബ്രിക്ക് യുഎസ് ഓപ്പണ്‍ സെമിഫൈനലില്‍ പ്രവേശിക്കാനായത്. ക്വാർട്ടർ ഫൈനലില്‍, ഇന്ത്യൻ വംശജനായ രാജീവ് റാമും ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക്കും ചേർന്ന സഖ്യത്തെ തോല്‍പ്പിച്ചാണ് ഭാംബ്രി-മൈക്കല്‍ വീനസ് സഖ്യം അവസാന നാലിലേക്ക് എത്തിയത്.
പരിക്കുകാരണം ഏറെക്കാലമായി ബുദ്ധിമുട്ടിലായിരുന്ന 33-കാരനായ ഭാംബ്രിയുടെ തിരിച്ചുവരവുകൂടിയായിരുന്നു ഇത്. നേരത്തേ ജൂനിയർ വിഭാഗത്തില്‍ ഒന്നാംറാങ്കുകാരനും 2009-ല്‍ ഓസ്ട്രേലിയൻ ഓപ്പണ്‍ ബോയ്സ് വിഭാഗത്തില്‍ കിരീടജേതാവുമാണ് ഭാംബ്രി.