“ഡൽഹിയിലെ പ്രളയഭീതിയിൽ ജനങ്ങൾ “: വീടുകൾ മുങ്ങി, ശ്മശാനത്തിലേക്കും വെള്ളം കയറുന്നു; 340 വിമാനങ്ങൾ വൈകി..

ന്യൂഡൽഹി:കനത്ത മഴയും യമുനാ നദിയുടെ കരകവിഞ്ഞൊഴുക്കും ചേർന്ന് തലസ്ഥാനത്തെ പ്രളയഭീതിയിൽ ആക്കി. നിഗംബോധ് ഘട്ട് ശ്മശാനത്തിലേക്കും വെള്ളം കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതിനാൽ സ്മശാനം അടച്ചിടുകയും സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്കു മാറ്റുകയും ചെയ്തു.ഡൽഹി വിമാനത്താവളത്തിലും സ്ഥിതി ഗുരുതരം. റൺവേയിൽ വെള്ളം കയറിയതോടെ 340 വിമാനങ്ങൾ വൈകിയതായി അധികൃതർ സ്ഥിരീകരിച്ചു. തുടർന്നും മഴ തുടരുമെന്നതിനാൽ കൂടുതൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകി. വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകളിലും വെള്ളക്കെട്ട് മൂലം വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പ്രത്യേകിച്ച് പാലം മോഡിൽ വെള്ളക്കെട്ട് മൂലം ടെർമിനൽ 1 ലേക്കുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടതായി വന്നുവെന്ന് അധികൃതർ അറിയിച്ചു.ഇന്നലെ വൈകിട്ട് യമുനാ ജലനിരപ്പ് 208.66 മീറ്ററിലെത്തി.

Advertisements

യമുനാ ബസാർ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപുകളിലും വെള്ളം കയറിയതോടെ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിചിരിക്കുകയാണ്. സർക്കാർ 7,500 പേരെ മാറ്റിപ്പാർപ്പിച്ചതായി അറിയിച്ചു. 25 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രി രേഖാ ഗുപ്ത വെള്ളപ്പൊക്കം രൂക്ഷമായ നജഫ്ഗഡ് പ്രദേശം സന്ദർശിച്ചു. ഇവിടെ മാത്രം 2,000 പേരെ മാറ്റിപ്പാർപ്പിച്ചതായി അവർ വ്യക്തമാക്കി. പഞ്ചാബ് ബാരേജുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുന്നറിയിപ്പ് നൽകാൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് അവർ അറിയിച്ചു. സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുഡ്ഗാവ്, നോയിഡ ഉൾപ്പെടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളക്കെട്ട് മൂലം സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. സർക്കാർ-സ്വകാര്യ ഓഫീസുകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചിട്ടുണ്ട്.മജ്‌നു കാ ടില, മദൻപൂർ ഖാദർ, ബദർപുർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളും കടകളും മുങ്ങി. വാഹനങ്ങളും ഗൃഹോപകരണങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയി. ജീവനും സ്വത്തും രക്ഷിക്കാൻ നാട്ടുകാർ അടിയന്തരമായി ഒഴിഞ്ഞുപോകേണ്ടിവന്നു.

Hot Topics

Related Articles