ന്യൂ ഇയർ ദിനത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവം; മരണം 15 ആയി; ട്രക്കിൽ നിന്ന് ഐ.എസ് പതാകയും, തോക്കും, സ്ഫോടക വസ്തുക്കളും കണ്ടെത്തി 

ന്യൂ ഓർലീൻസ്: അമേരിക്കയിലെ ന്യൂ ഓർലീൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 35 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് അപകടമുണ്ടായത്.  ബർബൺ സ്ട്രീറ്റിൽ പുതുവ‌ർഷാഘോഷത്തിനിടെ ആക്രമണം നടത്തിയത് 43 കാരനായ യുഎസ് പൗരൻ ഷംസുദ് ദിൻ ജബ്ബാറാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വ്യക്തമാക്കി. ഷംസുദ്ദീന്‍റെ വാഹനത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പതാകയും സ്ഫോടക വസ്തുക്കളും തോക്കും കണ്ടെത്തിയെന്നും എഫ്ബിഐ അറിയിച്ചു. 

Advertisements

ഹൂസ്റ്റനിൽ താമസിക്കുന്ന ഷംസുദ്ദീൻ റിയൽ എസ്റ്റേറ്റ് ഏജന്‍റാണെന്നും രണ്ട് കേസുകളിൽ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്. ഭീകരാക്രമണ സാധ്യത തള്ളാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. യുഎസ് സൈന്യത്തിൽ ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലിസ്റ്റും ഐടി സ്പെഷ്യലിസ്റ്റുമായി ജോലി ചെയ്ത് വിരമിച്ചയാളാണ് ഇയാൾ. 2007 മുതൽ 2020 വരെയായിരുന്നു ഇയാൾ സൈന്യത്തിൽ പ്രവർത്തിച്ചത്. സ്റ്റാർ സെർജന്റ് റാങ്കിലാണ് ഇയാൾ വിരമിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2009 ഫെബ്രുവരി മുതൽ 2010 ജനുവരി വരെ ഇയാൾ അഫ്ഗാനിസ്ഥാനിൽ യുഎസ് ആർമിക്കായി ജോലി ചെയ്തിരുന്നു. ഇതിന് മുൻപ് 2004ൽ ഒരു മാസം ഇയാൾ യുഎസ് നാവിക സേനയിലും ജോലി ചെയ്തിരുന്നു. ടെക്സാസിലെ ബ്യൂമോണ്ടിലാണ് ഇയാൾ ജനിച്ചത്. രണ്ട് തവണ വിവാഹ മോചനം നേടിയ വ്യക്തിയാണ് ഇയാളെന്നാണ് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.