ലണ്ടൻ : യു.എസ്, യു.കെ വാണിജ്യ കപ്പലുകളും സൂയസ് കനാലില്‍ തടഞ്ഞതായി ഹുതികള്‍. നേരത്തെ, ഇസ്രായേലിലേക്കുള്ള വാണിജ്യ കപ്പലുകള്‍ മാത്രമാണ് തടഞ്ഞിരുന്നത്.ഇന്ന് മുതല്‍ യു.എസ്, യു.കെ കപ്പലുകളും ചെങ്കടല്‍ മുറിച്ചു കടക്കാൻ അനുവദിക്കില്ലെന്ന് യമൻ സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മുഹമ്മദ് അല്‍-ബുഹൈതി പറഞ്ഞു. അതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും യു.എസ് യമനില്‍ ആക്രമണം നടത്തി. സൻആയിലെ നിരീക്ഷണ റഡാറുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് സേന അറിയിച്ചു. സൻആയിലെ വ്യോമത്താവളത്തിന് നേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സൻആയില്‍ യു.എസ് ഇന്ന് നടത്തിയ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫര്‍മേഷൻ സെക്രട്ടറി നസറുദ്ദീൻ അമീര്‍ പറഞ്ഞു. ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് യു.എസും ബ്രിട്ടനും യമനില്‍ സംയുക്ത ആക്രമണം നടത്തുന്നത്.