ഗാസയിൽ അടിയന്തര വെടിനിർത്തൽ: പ്രമേയം യുഎൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് അമേരിക്ക

ന്യൂയോർക്ക്: ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട്​ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.14 അംഗങ്ങളുടെ പിന്തുണ ലഭിച്ച പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്ത്. ഗാസയിലുട നീളം അനിയന്ത്രിതമായ മാനുഷിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കരട് പ്രമേയത്തിന് കൗൺസിലിലെ മറ്റ് 14 അംഗങ്ങളുടെ പിന്തുണയും ലഭിച്ചിരുന്നു.

Advertisements

മാർച്ചിൽ രണ്ട് മാസത്തെ വെടിനിർത്തൽ അവസാനിപ്പിച്ചതിന് ശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തുന്നതിനിടെയാണ് യുഎൻ രക്ഷാസമിതി കൗൺസിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് വോട്ടെടുപ്പ് നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹമാസിനെ അപലപിക്കാത്ത ഒരു നടപടിയെയും ഞങ്ങൾ പിന്തുണയ്ക്കില്ല എന്ന് അമേരിക്ക വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ആക്ടിംഗ് യുഎസ് അംബാസഡർ ഡൊറോത്തി ഷിയ വോട്ടെടുപ്പിന് മുമ്പ് കൗൺസിലിൽ പറഞ്ഞു.യുദ്ധം നിർത്തലാക്കാൻ അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴും ഇസ്രായേലിനോടുള്ള ഉറച്ച പിന്തുണയാണ് അമേരിക്കയുടെ വീറ്റോയെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ട് മാസത്തെ വെടിനിർത്തൽ മാർച്ചിൽ അവസാനിപ്പിച്ചതിന് ശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് യുഎൻ രക്ഷാസമിതി കൗൺസിലിൽ വോട്ടെടുപ്പ് നടന്നത്. ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യ അധികൃതർ അറിയിച്ചിരുന്നു. ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഇസ്രയേൽ 11 ആഴ്ച നീണ്ടുനിന്ന ഉപരോധം പിൻവലിച്ചെങ്കിലും ഗാസയിൽ രണ്ട് ദശലക്ഷത്തിലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോ‌‌ർട്ടുകളുണ്ട്. അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഞങ്ങൾക്ക് സമാധാനം വേണം, പക്ഷേ സമാധാനത്തിനായി ഹമാസിനെ വീണ്ടും സംഘടിപ്പിക്കാൻ അനുവദിക്കില്ലയെന്നും യുഎസ് അംബാസഡർ ഡൊറോത്തി ഷിയ വ്യക്തമാക്കി.അതേസമയം അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ ഇസ്രയേൽ നിരസിച്ചു. ഹമാസിന് ഗാസയിൽ തുടരാൻ കഴിയില്ലെന്നും ഇസ്രയേൽ പറഞ്ഞു. നിങ്ങൾ പ്രീണനവും കീഴടങ്ങലുമാണ് തിരഞ്ഞെടുത്തത്. സമാധാനത്തിലേക്ക് നയിക്കാത്ത ഒരു പാതയാണിത്. കൂടുതൽ ഭീകരതയിലേക്കാണ് അത് നയിക്കുന്നതെന്നും കരടിനെ അനുകൂലിച്ച് വോട്ട് ചെയ്ത കൗൺസിൽ അംഗങ്ങളോട് ഇസ്രായേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു.

അമേരിക്കയുടെ വീറ്റോയെ ഹമാസ് അപലപിച്ചു. യുഎസ് ഭരണകൂടത്തിന്റെ ഇസ്രയേലിനോടുള്ള പിന്തുണയാണ് കാണിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി.ഹമാസും മറ്റുള്ളവരും ബന്ദികളാക്കിയ എല്ലാവരെയും ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്നും സുരക്ഷാ കൗൺസിലിൻ്റെ കരട് പ്രമേയം ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles