തിരുവനന്തപുരം: അടിയന്തര പരോള്‍ ലഭിക്കാൻ വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസ് പ്രതി സൂരജ്.അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് ഇയാള്‍ പരോളിന് ശ്രമിച്ചത്. ഇതിനുവേണ്ടിയാണ് വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ തട്ടിപ്പ് ജയില്‍ അധികൃതർ പൊളിച്ചടുക്കി. പൂജപ്പുര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുക്കുകയും ചെയ്തു.പരോളിനായി സൂരജ് അപേക്ഷ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു.
ഇതിനെത്തുടർന്നാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്. ഇതിനൊപ്പം നല്‍കിയ ഡോക്ടർ സർട്ടിഫിക്കറ്റില്‍ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനായി സർട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒപ്പം സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചുകൊടുത്തു. സർട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.ഇതോടെ സൂരജ് നല്‍കിയത് വ്യാജ രേഖയാണെന്ന് വ്യക്തമായി. ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗമെന്ന് എഴുതിച്ചേർത്തതെന്നാണ് കണ്ടെത്തല്‍. തുടർന്നാണ് സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. അമ്മയായിരുന്നു സർട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും.
ഒപ്പം സൂരജിനെ സഹായിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്. പരോള്‍ സംഘടിപ്പിക്കാൻ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയുമുണ്ട്.ഭാര്യ ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. 2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്.