ദേവഭൂമിയില്‍ താമര വിരിയും..! ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി ബിജെപി; ന്യായ് പദ്ധതിയും വീട്ടുവാതില്‍ക്കല്‍ വൈദ്യ സഹായവും നിരസിച്ച് ജനങ്ങള്‍; ഉത്തരാഖണ്ഡിലും ഉത്തരം, ബിജെപി

ന്യൂഡല്‍ഹി: ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ വീണ്ടും താമര വിരിയും. ഉത്തരാഖണ്ഡില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വയ്ക്കുന്നതാണ് അവസാന മണിക്കൂറുകളിലെ ലീഡ് നില. ഏകീകൃത സിവില്‍ കോഡായിരുന്നു പ്രധാന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ധാനം. ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

Advertisements

നാല് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. 5 ലക്ഷം കുടുംബങ്ങള്‍ക്ക് വര്‍ഷം 40,000 രൂപ വീതം നല്‍കുന്ന ന്യായ് സ്‌കീം, 4 ലക്ഷം പേര്‍ക്ക് ജോലി, 500 രൂപയില്‍ താഴെ ഗ്യാസ് സിലിണ്ടര്‍, വീട്ടുവാതില്‍ക്കല്‍ വൈദ്യ സഹായം എന്നീ വാഗ്ദാനങ്ങളാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ റൂറലില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകള്‍ക്കാണ് അനുപമ മുന്നില്‍ നില്‍ക്കുന്നത്. ഖതിമയില്‍ ബിജെപിയുടെ പുഷ്‌കര്‍ സിംഗ് ധാമി 2000ലധികം വോട്ടുകള്‍ക്കാണ് പിന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാല്‍കുവന്‍ മണ്ഡലത്തില്‍ 2713 വോട്ടുകള്‍ക്കും പിന്നില്‍ നില്‍ക്കുന്നു. സംസ്ഥാനത്തെ 44 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് 22 സീറ്റുകളുണ്ട്.

70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും സാധ്യതകള്‍ മങ്ങുകയാണ്. 2000 വരെ ഉത്തര്‍ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുന്‍നിര്‍ത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരില്‍ നടന്നു. 2000 നവംബര്‍ 9 ന് ഉത്തരാഞ്ചല്‍ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവില്‍ വരുന്നത്. 2006 ല്‍ ഇത് ഉത്തര്‍ഖണ്ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

Hot Topics

Related Articles