ലക്നോ: ഉത്തർപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പൊലിഞ്ഞത് 22 ജീവനുകൾ. ലക്നോ ദിൽകുഷ് മേഖലയിൽ സൈനിക താവളത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് ഒൻപത് പേരും ഉന്നാവേ മേഖലയിൽ സമാന അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരും മരിച്ചു.
Advertisements
ഫത്തേപ്പൂർ, സീതാപ്പൂർ, പ്രയാഗ് രാജ് എന്നിവിടങ്ങളിലും മഴയേത്തുടർന്നുള്ള ഒന്നിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.