ഉത്തർപ്രദേശ്- ഒഡീഷ ജീവനക്കാർക്ക് ഐക്യദാർഢ്യം: കണയന്നൂർ താലൂക്ക് പരിസരത്ത് എഫ് എസ് ഇ ടി ഒ പ്രകടനം നടത്തി : ജില്ലാ സെക്രട്ടറി ഡി പി ദിപിൻ അഭിവാദ്യം ചെയ്തു സംസാരിച്ചു

കൊച്ചി : സമരം നിരോധിച്ചും എസ്‌മ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുമുള്ള ഉത്തർപ്രദേശ് ഗവൺമെൻ്റിൻ്റെ തീരുമാനങ്ങൾക്കെതിരെയും,ഒറീസ്സ സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് കോ- ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി സുജിത്കർ നായകിനെതിരെ ചട്ടങ്ങൾ മറികടന്നുള്ള സർക്കാർ ദ്രോഹനടപടികൾക്കെതിരെയും പ്രക്ഷോഭം നടത്തുന്ന ഉത്തർപ്രദേശ്,ഒഡീഷ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.

Advertisements

വിവിധ കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ, ജില്ലാ പ്രസിഡൻ്റ് ജി ആനന്ദകുമാർ,ജില്ലാ വൈ പ്രസിഡൻ്റ് നിഷാദ് ബാബു,കെ ജി ഒ എ ജില്ലാ വൈ പ്രസിഡൻ്റ് ബിനു കെ കെ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി എസ് രാജേഷ്, എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറിമാരായ എൻ കെ സുജേഷ്, കെ എം മുനീർ, പാക്സൺ ജോസ്, എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.