ഉഴവൂരിൽ  പുകയില നിരോധന നിയമപ്രകാരം വ്യാപര സ്ഥാപനങ്ങളിൽ പരിശോധന നടത്തി 

ഉഴവൂർ : ഗ്രാമപഞ്ചായത്തിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാപനങ്ങളും, കടകളും പരിശോധിച്ച് പുകയില നിരോധന നിയമപ്രകാരം നിയമ ലംഘനം നടത്തിയവർക്ക്  നോട്ടീസും, പിഴയും നൽകി.

Advertisements

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാപാര സ്ഥാപനങ്ങൾക്ക് 2023-ലെ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി.

ഉഴവൂർ പഞ്ചായത്തിൽ പുകയില ഉപയോഗത്തിനെതിരെ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും, പുകയില നിയന്ത്രണ പരിശോധനയും നടത്തി വരുന്നു.

പരിശോധനക്ക്

ഉഴവൂർ ഹെൽത്ത് ഇൻസ്പെക്ടർ  രാജേഷ് രാജൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ  മനോജ് വർഗ്ഗീസ് , ശ്രീകാന്ത് കെ.ജി, പഞ്ചായത്ത് ക്ലാർക്ക് നിധിൻ ജോസ്, എന്നിവർ നേതൃത്വം നൽകി.

പുകയില നിരോധിത നിയമയും, പൊതുജനാരോഗ്യ നിയമവും അനുസരിച്ച് തുടർ പരിശോധന നടത്തുന്നതാണെന്ന്  കെ ആർ എൻ എം എസ്  ആശുപത്രി സൂപ്രണ്ട് ഡോ.സിത്താര , പൊതുജനാരോഗ്യം ചാർജ് ഡോ. മനോജ് പ്രഭ എന്നിവർ അറിയിച്ചു.

Hot Topics

Related Articles