ഉഴവൂർ ചീറക്കുളം നവീകരണ പദ്ധതി :  നിർമ്മാണ പ്രവർത്തതങ്ങളിൽ അപാകതയെന്ന് ജനകീയ സമിതി 

ഉഴവൂർ :  ഉഴവൂർ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള ചിറക്കുളം പുനരുദ്ധാനത്തിന്റെ ഭാഗമായി നടക്കുന്ന പാർക്ക് ഓപ്പൺജിം . എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകത ചൂണ്ടിക്കാട്ടി ജനകീയ സമിതി രംഗത്ത് പദ്ധതികളുടെ ഭാഗമായി തോടുകളുടെ നീരൊഴുക്ക് തടസപെടുന്ന തരത്തിൽ തോടിന് വീതി കുറച്ചതായും തോടിന് മുകളിൽ സ്ലാബ് ഇട്ട് മൂടിയതായും സമീപ വാസികൾ പറയുന്നു. ചിറക്കുളം നവീകരണത്തിനായി , ജില്ലാ പഞ്ചായത്തിൽ നിന്നും 12.5 ലക്ഷം രൂപയും . ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 

Advertisements

കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ അമ്യത് സരോവർ പദ്ധതിയിൽ . 14. ലക്ഷത്തി 9 ആയിരത്തി 20 രൂപ ചിലവായതായി കാണിച്ച് പഞ്ചായത്ത് ബോർഡും സ്ഥാപിച്ചു. എന്നാൽ പഞ്ചായത്ത് കമ്മറ്റി അറിയാതെയാണ് മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണിച്ച് ഗ്രാമ പഞ്ചായത്തഗം വിറ്റി സുരേഷ് പഞ്ചായത്ത് സെക്രെട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു 2005 ൽ 72 സെന്റ് വരുന്ന പുറംപോക്ക് ഭൂമി പഞ്ചായത്ത് അധീനതയിൽ ആക്കിയിരുന്നു. ഇതിൽ 37 സെന്റ് സ്ഥലമാണ് കുളത്തിന് ഉള്ളത് കുളത്തെ ചുറ്റി തോടും ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെ പകൽ വീട് . ജെറിയാടിക്ക് പാർക്ക് . ഓപ്പൺ ജിം. ചിൽഡ്രൻസ് പാർക്ക് എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ആണ് സമീപ വാസികൾ ആരോപണം ഉന്നയിക്കുന്നത്. കുട്ടികൾ തട്ടിവീഴുന്ന രീതിയിൽ ആണ് പലതിന്റെയും നിർമ്മാണം ഓൺ ജിമ്മിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ പലതും ശാസ്ത്രീയമായി ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത് . ഇവയുടെ നിർമ്മാണ പ്രവർത്തികൾക്കായി ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപയും. തോമസ് ചാഴികാടൻ എംപി 6 ലക്ഷം രൂപയും അനുവദിച്ചിരുന്നു മറ്റ് പദ്ധതികളിൽ നിന്നുമെല്ലാമായി 70 ലക്ഷം രൂപയിൽ അധികം മുതൽ മുടക്കി നടക്കുന്ന നിർമ്മാണ പ്രവർത്തികളിലെ അപാകത എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം ഇതോടൊപ്പം സ്വകാര്യ വ്യക്തിയുടെ മതിലിന് സംരക്ഷണഭിത്തി നിർമ്മിക്കുന്നത് നിർത്തിവയ്ക്കണമെന്നും ജനകീയ സമതി അവിശ്വപെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.